Latest News
ആദ്യഫല പെരുന്നാൾ – 2022
മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിത്തുകളെ പ്രതിയുള്ള വി. ദൈവമാതാവിന്റെ പെരുന്നാള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 15-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര് തീമോത്തിയോസ് തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടത്തപ്പെട്ടു. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വെരി റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്കോപ്പ, റവ.ഫാ. ജെ. മാത്യു മണവത്ത്, റവ.ഫാ. എം.ഐ. തോമസ് മറ്റത്തില്‍, റവ.ഫാ. കെ.എം ജോര്‍ജ് കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി. പള്ളിയുടെ വിവിധ കരകളില്‍ നിന്നും ശേഖരിക്കപ്പെട്ട ആദ്യഫലങ്ങള്‍ പള്ളിയില്‍ എത്തിച്ചു. ഉച്ചകഴിഞ്ഞ് 2.00 ന് നടത്തപ്പെട്ട ആദ്യഫല ലേലത്തിന് കത്തീഡ്രല്‍ ട്രസ്റ്റിമാരായ എം.പി. മാത്യു മണ്ണൂപ്പറമ്പില്‍, ബിജു പി. കോര പനച്ചിയില്‍, ആശിഷ് കുര്യൻ ജേക്കബ് മഠത്തില്‍, സെക്രട്ടറി തോമസ് മാണി നങ്ങേരാട്ട് എന്നിവര്‍ നേതൃത്വം നല്കി